എങ്ങനെ...എന്ത് കൊണ്ട്...എന്നീ വിവരങ്ങള്‍ പിന്നീടേ വെളിപ്പെടുത്തുകയുള്ളൂ..എന്ന് സ്നേഹപൂര്‍വ്വം keraleeyen234@gmail.com
Monday, June 7, 2010
ഗവേഷണം..18..[മരങ്ങള്‍ നടുമ്പോള്‍]
ഒരു ഇടവേളയ്ക്കു ശേഷമാണ് ഞാനീ പോസ്റ്റ് എഴുതുന്നത്.ബ്ലോഗില്‍ നിന്ന് അല്പമൊന്ന് മാറി നിന്നതായിരുന്നു.ഈ പോസ്റ്റിലെ എന്റെ വിഷയം കേരളത്തില്‍ സജീവമായ ഹരിതവല്‍കരണ ശ്രമത്തെ പറ്റിയാണ്.നാടൊട്ടുക്കും മരങ്ങള്‍ വെച്ച് പിടിപ്പിക്കുക എന്നത് വളരെ ശ്ലാഘനീയമായ പ്രവര്‍ത്തിയാണെന്ന് ആദ്യമേ തന്നെ പറയുന്നു..എങ്കിലും താഴെ ഞാന്‍ നമ്പറിട്ടു പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കെണ്ടതല്ലേ എന്നൊരു അഭിപ്പ്രായം കൂടി എനിക്കുണ്ട്.[1]എല്ലായിടത്തും നട്ട് പിടിപ്പിക്കുന്നത് നെല്ലി കൂവളം മഹാഗണി കൊന്ന തുടങ്ങിയ കുറഞ്ഞയിനം മരങ്ങളേയുള്ളൂ എന്ന് തോന്നുന്നു..എന്നാല്‍ കേരളത്തില്‍ വളരുന്ന ആകെയിനം മരങ്ങളുടെ ഏകദേശ ലിസ്റ്റ് ചെയ്ത് അവയില്‍ പെട്ട 90 ശതമാനം മരങ്ങളെങ്ങിലും വെച്ച് പിടിപ്പിക്കയാവും നല്ലത് ..അല്ലാത്ത പക്ഷം നമ്മള് നട്ട് പിടിപ്പിച്ച ഒന്നര കോടിയോളം മരങ്ങള്‍ വളര്‍ന്നു വലുതായിക്കഴിഞ്ഞാല്‍ നാച്ചുറല്‍ സമാനത എന്ന പ്രതിഭാസത്തിന് അത് ഭങ്കമുണ്ടാകിയെക്കാം..[2]ഓരോ പ്രദേശത്തേക്കും അനുയോജ്യമായതെ അതാതു പ്രദേശത്ത് നട്ട് പിടിപ്പിക്കാവൂ. ഉദാഹരണത്തിന് കടലോരപ്രധേശത്ത് അനുയോജ്യമായതായിരിക്കില്ല റോഡിന്റെ ഓരങ്ങളിലും മറ്റും അനുയോജ്യമാവുന്നത്.[ഓരോ പ്രദേശത്തേക്കും അനുയോജ്യമായത് മനസ്സിലാക്കാന്‍ അവിടങ്ങളില്‍ വളരുന്ന നാച്ചുറല്‍ മരങ്ങളെ മനസ്സിലാക്കിയാല്‍ മതി.[3]നടാന്‍ ഉപയോഗിക്കുന്ന ചെടികള്‍ കഴിവതും ലാബട്ടെരികളില് ഉണ്ടാക്കിയെടുത്ത കിര്ത്രിമ ചെടികളല്ലാതിരിക്കാന് ശ്രദ്ദിക്കുക[അല്ലെങ്കില്‍ അത് നമ്മെ മറ്റൊരു പ്രശ്നത്തിലേക്ക് ഭാവിയില്‍ എത്തിച്ചേക്കാം][4]ആഗോള താപനം തടയുന്നതില്‍ മരങ്ങള്‍ക്ക് മാത്രമല്ല പങ്കുള്ളത്.ചെറിയ കുട്ടിചെടികള്ക്ക് പോലും അതില്‍ പങ്കുണ്ട്..അതിനാല്‍ തന്നെ പച്ച പുല്‍ക്കൊടി പോലും നശിപ്പിക്കാതിരിക്കുക...എന്നല്ല. ചിലയിനം മരങ്ങള്‍ക്ക് ഭൂമിയിലെ ജലാംശം കൂടിയ തോതില്‍ വലിച്ചെടുക്കുന്ന സ്വഭാവമുണ്ട്..ആയിനം മരങ്ങളെ പാടേ ഒഴിവാക്കാതെ കുറഞ്ഞ തോതില്‍ മാത്രം വിതരണ ചെടികളില്‍ ഉള്‍പ്പെടുത്തുക.[5]നാം നട്ട് പിടിപ്പിക്കുന്ന മരങ്ങളെക്കാള്‍ പ്രധാനം ഭൂമിയില്‍ താനേ ഉണ്ടായ മരങ്ങള്‍ക്കാന്. അതിനാല്‍ അവയെ കഴിവതും നശിപ്പിക്കാതിരിക്കുക.[6]കേരളത്തില്‍ വളരുന്ന എല്ലായിനങ്ങളില് പെട്ട മരങ്ങളും വേണമെന്ന് ഞാന്‍ പറഞ്ഞെങ്കിലും ഭക്ഷ്യയോഗ്യമായതിനും മരുന്നിന്ന് ഉപയോഗിക്കാന്‍ പറ്റിയവക്കും മുന്‍തൂക്കം നല്‍കുക.[7]എല്ലാറ്റിലും ഉപരിയായി അവസാനം മറ്റൊരു കാര്യവും കൂടി പറയട്ടെ..2010 ലോകചരിത്രത്തില്‍ തന്നെ ഏറ്റവും ചൂട് കൂടിയ കാലമാണെന്ന് ശാസ്ത്രക്ഞ്ഞന്മാര്‍ പറയുന്നു..അപ്പോള്‍ വരും കാലങ്ങള്‍ ഇതിലും വലിയ ചൂടന്കാലമായിരിക്കും..ഇത്രയും വലിയ ചൂട് ഈ വര്‍ഷം കൂടാന്‍ കാരണം ഒരു പക്ഷേ ഫ്രാന്‍സില്‍ വെച്ച് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന കണികാ പരീക്ഷണമാവുമോ..ചിന്തിക്കേണ്ട വിഷയമാണിത്..അതിനെ പറ്റി ഒരു പഠനം നടത്തേണ്ടിയിരിക്കുന്നു.ഭൂമിയെ ചുട്ടു പൊള്ളിച്ച് കൊണ്ടിരിക്കുന്ന കണികാ പരീക്ഷണത്തിനും ഇപ്പോഴുള്ള ഈ ചൂടിനും മറ്റും വല്ല ബന്തവും കണ്ടെത്തിയാല്‍ ലോകരാഷ്ട്രങ്ങള്‍ കണികാപരീക്ഷണം നിര്‍ത്തിവെപ്പിക്കാന്‍ ശ്രമിക്കേണ്ടതാണ്.[കണികാ പരീക്ഷണത്തിന്റെ ഭയാനഗതയെ പറ്റി ഈ ബ്ലോഗിലുള്ള എന്റെ ആറാമത്തെ പോസ്റ്റില്‍ ഭൂമി നില വിളിക്കുന്നു എന്നൊരു പോസ്റ്റുണ്ട്]
Subscribe to:
Posts (Atom)