Tuesday, August 2, 2011

പോസ്റ്റ്‌ 24 [നിഗൂഡ ശക്തി]

ഒരു വലിയ ഇടവേളക്ക് ശേഷമാണ് ഞാനീ പോസ്റ്റ്‌ എഴുതുന്നത്‌.കല്ല്‌ നെല്ല് പുല്ല് പോലെയുള്ള എല്ലാ നാച്ചുറല്‍ വസ്ത്തുക്കളിലും ഏതെങ്കിലും വിതത്തില്‍ ഒരു ആത്മീയ ശക്തി കുടി കൊള്ളുന്നുണ്ടാവും.അത് ഒരു സാധാരണ പ്രതിഭാസമായതിനാല്‍ അതില്‍ അത്ഭുതമില്ല.എന്നാല്‍ മനുഷ്യന്‍ കൃത്രിമമായി നിര്‍മിച്ച എന്തെങ്കിലും ഒന്നില്‍ ആത്മീയ ശക്തി കുടി കൊള്ളുന്നതായി നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ. എങ്കില്‍ അത് അത്ഭുതം തന്നെയാണ്.അങ്ങനെയുള്ള ഒരു വസ്തുവില്‍ നിഗൂഡ ശക്തി അന്തര്‍ലീനമായിട്ടുള്ളതായി എനിക്ക് മനസ്സിലാക്കാനായിട്ടുണ്ട്.ഞാന്‍ താഴെ ചില മനുഷ്യ നിര്‍മ്മിത വസ്ത്തുക്കളുടെ പേര് പറയുന്നുണ്ട്.അതില്‍ നിന്ന് എതാനതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാനാവുന്നുണ്ടോ എന്ന് നോക്കുക. കരവാഹനങ്ങള്‍.. വിമാനം പോലെയുള്ള വായുവാഹനങ്ങള്‍..ജലവാഹനങ്ങള്‍..റേഡിയോ...tv ...ഫ്രിഡ്ജ് ..കമ്പ്യൂട്ടര്‍..മൊബൈല്‍ഫോണ്...ഉപഗ്രഹങ്ങള്‍..സിനിമ..വീഡിയോ..ഫോട്ടോ..റോബോട്ട് ..മണ്ണ് മാന്തിയന്ത്രങ്ങള്‍...ഫാന്‍.. മിക്സി..ഗ്രൈന്റെര്‍.ദൂരദര്‍ശിനി..ഇ സി ജി പോലെയുള്ള ഏതെങ്കിലും ചികിത്സാ ഉപകരണം.[അനോണിമസ് അല്ലാത്ത മൂന്നു പേരെങ്കിലും ഞാന്‍ കരുതിയ ശരിയുത്തരം പറയുകയാണെങ്കില്‍ തീര്‍ച്ചയായും അത് ഞാന്‍ സമ്മതിക്കുന്നതാണ്.]

Sunday, April 10, 2011

ഭൂമിയൊന്ന് കുലുങ്ങിയാല്‍..[23 ]

എന്‍റെ മുന്‍ പോസ്റ്റിലെ വിഷയവും ഭൂകമ്പത്തെ പറ്റിയായിരുന്നു.ആ പോസ്റ്റ്‌ പബ്ലിഷ് ചെയ്ത് ഒരു ആഴ്ച പോലും തികയുന്നത്തിന്റെ മുമ്പായിരുന്നു ജപ്പാനെ പിടിച്ച്‌ കുലുക്കിയ ഭൂകമ്പവും സുനാമിയുമെന്നത് വിചിത്രമായി തോന്നുന്നു.എന്‍റെ മുന്‍ പോസ്റ്റില്‍ ഒരു കാര്യം ഞാന്‍ പ്രത്യേകം എഴുതിയിരുന്നു.അതായത് ഒരു സ്ഥലത്ത് ഭൂകമ്പമുണ്ടായിക്കഴിഞ്ഞാല്‍ ചുരുങ്ങിയത് രണ്ട് മാസമെങ്കിലും ജീവന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിക്കരുത് എന്നായിരുന്നു അത്.മുന്നെ ഒരിക്കല്‍ ഒരു രാജ്യത്ത് ഭൂകമ്പമുണ്ടായപ്പോള്‍ മറ്റൊരു രാജ്യം [രണ്ട് രാജ്യത്തിന്‍റെയും പേര് ഇവിടെ നല്‍കുന്നില്ല]സഹായം ചെയ്തത് പത്രത്തില്‍ വായിച്ചത് ഓര്‍ക്കുന്നു..തിരച്ചിലില്‍ വിദഗ്ധ പരിശീലനം നേടിയ അഞ്ച് നായകളെയും വെറും നൂറില്‍ താഴെയുള്ള തിരച്ചില്‍ വിധഗ്ദ്ധരെയുമാണ് അയച്ച്കൊടുത്തത്. ..ഈ അയക്കല്‍ കൊണ്ട് ആ രാജ്യത്തിന്‌ മറ്റ് രാജ്യങ്ങളുടെ ഇടയില്‍ ഞങ്ങളും തിരച്ചിലില്‍ പങ്കു കൊണ്ടു എന്ന് അഭിമാനിക്കാം.അതേ പോലെ അയച്ച് കൊടുത്ത രാജ്യത്തിന്‍റെ പ്രീതിയും പിടിച്ചു പറ്റാം. എന്നതിലപ്പുറം വലിയ കാര്യമുണ്ടോ.ദാഹിച് വലഞ്ഞ് വന്ന ഒരു നായക്ക് ഒരു സ്പൂണ്‍ വെള്ളം വായിലുറ്റിച് കൊടുക്കുംപോലെയല്ലേ അത് .കാരണം ആ ഭൂകമ്പമുണ്ടായി ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ പത്രത്തില്‍ വന്ന മറ്റൊരു വാര്‍ത്ത ഇങ്ങനെയായിരുന്നു.തിരച്ചിലില്‍ ഏര്‍പ്പെട്ട പട്ടാളത്തിന് ഇപ്പോഴും പല ഉള്ഗ്രാമങ്ങളിലെക്കൊന്നും എത്തിപ്പെടാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല. .അവര്‍ ഇപ്പോഴും നഗരപ്രദേശങ്ങളില്‍ അക്ഷീനപ്രയത്നത്തിലാണ് എന്ന്. അതെ... ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ അപ്പോഴും മനുഷ്യ ജീവനുകള്‍ മരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുകായായിരുന്നു..തുടരും..

Sunday, March 6, 2011

ഭൂകമ്പമുണ്ടായാല്‍..[22]

ഭൂകമ്പം ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്.ഇപ്പോഴും ചിലയിടങ്ങളിലെല്ലാം ഇടയ്ക്കിടെ ഉണ്ടാവുകയും ചെയ്യുന്നു.എന്നാല്‍ ഒരു സ്ഥലത്ത് ഭൂകമ്പം ഉണ്ടാവുകയും ഒരു പാട് ആളുകള്‍ മരിക്കുകയും കുറേ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും മറ്റ് പല നാശ നഷ്ട്ടങ്ങളും സമ്പവിക്കയും ചെയ്യുമ്പോള്‍ അവിടെ നടക്കുന്ന രക്ഷാപ്രവര്‍ത്തനം kuttamattathaano . .ഒരിക്കലുമല്ല എന്ന് കാണാന്‍ കഴിയും.എന്നല്ല രക്ഷാപ്രവത്തനം വെറും ഒരു ആഴ്ചയോ അല്ലെങ്കില്‍ പത്തു ദിവസമോ ചെയ്ത ശേഷം ഇനി ആരും മണ്ണിനടിയില്‍ ഉണ്ടാവില്ല എന്നും പറഞ്ഞ് തിരച്ചില്‍ നിറുത്തി വെക്കുകയും ചെയ്യുന്നു.എന്നാല്‍ ഞാന്‍ പറയുന്നു.തിരച്ചില്‍ ഒരു കാരണവശാലും പെട്ടെന്ന് നിറുത്തി വെക്കാതെ ഒരു മാസം മുതല്‍ രണ്ടു മാസം വരെയെങ്കിലും തുടരണം.ഈ വിഷയത്തെ പറ്റി ഇപ്പോള്‍ ഇത്രമാത്രമേ ഞാന്‍ എഴുതുന്നുള്ളൂ.ബാക്കി എന്‍റെ അടുത്ത പോസ്റ്റില്‍ തുടര്‍ന്ന് വായിക്കുക.മറക്കരുത്

Friday, December 17, 2010

നമുക്ക് പറക്കാം[21]

മനുഷ്യന് ഒരു പക്ഷിയെ പോലെ പറക്കാനാവുമോ എന്നതിനെ പറ്റിയാണ് ഈ പോസ്റ്റിലും ഞാന്‍ വിഷയമിട്ടിരിക്കുന്നത്.മനുഷ്യന് പറക്കാനാവും എന്ന് തന്നെ ഞാന്‍ കരുതുന്നു.അതിലേക്ക് ഒരു വന്‍ വഴിത്തിരിവായേക്കാവുന്ന ഒരു തിയറിയെ പറ്റി കഴിഞ്ഞ എന്‍റെ പോസ്റ്റില്‍ പരാമര്‍ശിച്ചത് വായിച്ചവര്‍ ഓര്‍ക്കുന്നുണ്ടാവും.യാതൊരു വിത ആകാശ വാഹനവുമില്ലാതെ പറക്കാനാവുക എന്നത് ഒരു അനുഭൂതി തന്നെയായിരിക്കും അല്ലേ..നമ്മില്‍ പലരും ഉറക്കത്തില്‍ പറക്കുന്നത് സ്വപ്നം കണ്ടിട്ടുള്ളവരാവാം.പക്ഷേ ഉണര്‍ന്നു നോക്കുമ്പോഴോ ദുഃഖം മാത്രം ബാക്കി...പണ്ട് ആകാശത്തിലൂടെ വട്ടമിട്ട് പറന്ന് കൊണ്ടിരുന്ന തന്‍റെ വളര്‍ത്തു പ്രാവിനെ നോക്കി ഒരു കുട്ടി പാടിയത്രേ. പ്രാവേ.. പ്രാവേ..പോകരുതേ..വാ വാ കൂട്ടിനകത്താക്കാം. എന്ന്.എന്നാല്‍ ഇനി കഥ മാറിയേക്കാം .അടുത്ത് തന്നെ നമ്മള്‍ ഇങ്ങനെ പാടാന്‍ പോവുന്നു.പ്രാവേ..പ്രാവേ.. പോവരുതേ..ഞാനുംകൂടെ വരുന്നുണ്ടേ.. എന്ന്..നൂറ് വയസ്സുള്ള ഒരാള്‍ക്ക് പോലും ഈ രീതിയനുസരിച് പറക്കാനാവും.പക്ഷേ കണ്ണട വെക്കുന്ന ആളാണെങ്കില്‍ കണ്ണട അപ്പോഴും വേണ്ടി വരും. .[മുന്‍ പോസ്റ്റ്‌ വായിക്കാത്തവര്‍ ഇതിന്‍റെ നേര്‍ മുമ്പിലുള്ളതും ഇതേ വിഷയത്തെ പറ്റി പറഞ്ഞതുമായ എന്‍റെ ഇരുപതാമത്തെ പോസ്റ്റും അതിലുള്ള 7 കമെന്റുകളും വായിക്കുക. അപ്പഴേ ഈ പോസ്റ്റ്‌പൂര്‍ണ്ണമാവുകയുള്ളൂ...]

Friday, November 19, 2010

മനുഷ്യന് പറക്കാനാവുമോ.. [20]

ഒരു വലിയ ഇടവേളയ്ക്കു ശേഷമാണ് ഞാനീ ബ്ലോഗ്‌ എഴുതുന്നത്‌.ഈ പ്രാവശ്യത്തെ എന്‍റെ ഗവേഷണ വിഷയം മനുഷ്യന് പക്ഷികളെ പോലെ പറക്കാനാവുമോ എന്നതിനെ പറ്റിയാണ്.കരയിലും കടലിലും എന്തിന് കടലിന്‍റെയും കരയുടെയും അടിത്തട്ടില്‍ പോലും സഞ്ചരിക്കാന്‍ പഠിച്ച മനുഷ്യന്‍റെ അടുത്ത മോഹം വാനിലൂടെ പറക്കാനാവുമോ എന്നതിനെ പറ്റിയായിരുന്നു.വിമാനം കണ്ടുപിടിച്ചതിലൂടെ ആ മോഹവും സാധിച്ചു.പക്ഷെ അപ്പോഴും വലിയൊരു മോഹം അങ്ങനെ തന്നെ കിടക്കുകയാണ്.അതായത് ഒരു പക്ഷിയെ പോലെ ഒറ്റയ്ക്കും കൂട്ടായും ആകാശത്തു പറന്ന് നടക്കാവുന്ന അഭിലാഷം.. എന്നാല്‍ അതിനും മനുഷ്യന്ന് കഴിയാവുന്ന കാലം വിദൂരമല്ല.എന്ന് ഞാന്‍ മനസ്സിലാക്കുന്നു.അതിലേക്ക് ഒരു വന്‍ ചവിട്ടടിയാകാവുന്ന ഒരു തിയറി എനിക്ക് മനസ്സിലാക്കാനാവുന്നുണ്ട്.നല്ല തടിയും തൂക്കവും ഉള്ള ആളുകള്‍ക്ക് പോലും ഈ രീതിയിലൂടെ പറക്കാന്‍ കഴിഞ്ഞേക്കാം.ഇത് ഞാന്‍ പറയുമ്പോള്‍ എന്ത് കൊണ്ട് നിങ്ങള്‍ ഒന്ന് പറന്ന് കാണിക്കുന്നില്ല എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ശരിയാണ് ഞാന്‍ ഒന്ന് പറന്ന് കാണിക്കേണ്ടതായിരുന്നു.പക്ഷേ ഞാന്‍ എന്ത് കൊണ്ട് പറന്ന് കാണിക്കുന്നില്ല എന്ന് ചോദിച്ചാല്‍ ഞാന്‍ മനസ്സിലാക്കിയ പ്രകാരം പറന്നു കാണിക്കാന്‍ ചുരുങ്ങിയത്5 ലക്ഷം മുതല്‍ 10 ലക്ഷം വരെ ചെലവ് പ്രതീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.[ഭാവിയില്‍ വളരെ ചെലവ് കുറഞ്ഞ രീതിയില്‍ പറക്കാന്‍ ഇതിന്‍റെ ചുവട് പിടിച്ച് മുന്നോട്ട് പോയാല്‍ മതിയാവും]പണം മുടക്കാന്‍ ശേഷിയുള്ള ഒരു വലിയ കമ്പനിക്ക്‌ ഈ തിയറി പ്രകാരം ആളുകളെ പറത്തിച്ച് പണം വാരാവുന്നതാണ്.

Sunday, August 1, 2010

പോസ്റ്റ്‌ 19..[മനുഷ്യ ഭക്ഷണം]

ആയിരക്കണക്കിന് കിലോ ഗോതമ്പും അരിയും ഗോടൌനുകളില്‍ കെട്ടിക്കിടന്ന് കാലികള്‍ക്ക് പോലും തിന്നാന്‍ പറ്റാത്ത വിതം ഉപയോഗശൂന്യമായത് സംപവിക്കാന്‍ പാടില്ലാത്തതായിരുന്നു.വളരെയേറെ ദരിദ്രര്‍ താമസിക്കുന്ന ഇന്ത്യയില്‍ ജനങ്ങള്‍ക്ക്‌ വെറുതെ നല്‍കിക്കൂടായിരുന്നോ അത്..അല്ലെങ്കില്‍ കുന്ന് കൂടിക്കിടന്നിരുന്ന ആ ഭക്ഷണ സാധനങ്ങള്‍ പട്ടിണി രാജ്യമായ ആഫ്രിക്കന്‍ നാടുകളിലേക്ക് കയറ്റിയയചൂടായിരുന്നോ..ഇതിനെതിരില്‍ കക്ഷിരാഷ്ട്രീയം മറന്ന് നാം പ്രതിഷേതിക്കേണ്ടിയിരിക്കുന്നു.
[മുകളില്‍ കാണുന്ന എങ്ങനെ ..എന്തുകൊണ്ട് ..എന്നീ വിവരണം ഈ പോസ്ടിന് ബാധാകമല്ല]

Monday, June 7, 2010

ഗവേഷണം..18..[മരങ്ങള്‍ നടുമ്പോള്‍]

ഒരു ഇടവേളയ്ക്കു ശേഷമാണ് ഞാനീ പോസ്റ്റ്‌ എഴുതുന്നത്‌.ബ്ലോഗില്‍ നിന്ന് അല്‍പമൊന്ന് മാറി നിന്നതായിരുന്നു.ഈ പോസ്റ്റിലെ എന്‍റെ വിഷയം കേരളത്തില്‍ സജീവമായ ഹരിതവല്‍കരണ ശ്രമത്തെ പറ്റിയാണ്.നാടൊട്ടുക്കും മരങ്ങള്‍ വെച്ച് പിടിപ്പിക്കുക എന്നത് വളരെ ശ്ലാഘനീയമായ പ്രവര്‍ത്തിയാണെന്ന് ആദ്യമേ തന്നെ പറയുന്നു..എങ്കിലും താഴെ ഞാന്‍ നമ്പറിട്ടു പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കെണ്ടതല്ലേ എന്നൊരു അഭിപ്പ്രായം കൂടി എനിക്കുണ്ട്.[1]എല്ലായിടത്തും നട്ട് പിടിപ്പിക്കുന്നത് നെല്ലി കൂവളം മഹാഗണി കൊന്ന തുടങ്ങിയ കുറഞ്ഞയിനം മരങ്ങളേയുള്ളൂ എന്ന് തോന്നുന്നു..എന്നാല്‍ കേരളത്തില്‍ വളരുന്ന ആകെയിനം മരങ്ങളുടെ ഏകദേശ ലിസ്റ്റ് ചെയ്ത് അവയില്‍ പെട്ട 90 ശതമാനം മരങ്ങളെങ്ങിലും വെച്ച് പിടിപ്പിക്കയാവും നല്ലത് ..അല്ലാത്ത പക്ഷം നമ്മള്‍ നട്ട് പിടിപ്പിച്ച ഒന്നര കോടിയോളം മരങ്ങള്‍ വളര്‍ന്നു വലുതായിക്കഴിഞ്ഞാല്‍ നാച്ചുറല്‍ സമാനത എന്ന പ്രതിഭാസത്തിന് അത് ഭങ്കമുണ്ടാകിയെക്കാം..[2]ഓരോ പ്രദേശത്തേക്കും അനുയോജ്യമായതെ അതാതു പ്രദേശത്ത്‌ നട്ട് പിടിപ്പിക്കാവൂ. ഉദാഹരണത്തിന് കടലോരപ്രധേശത്ത്‌ അനുയോജ്യമായതായിരിക്കില്ല റോഡിന്റെ ഓരങ്ങളിലും മറ്റും അനുയോജ്യമാവുന്നത്.[ഓരോ പ്രദേശത്തേക്കും അനുയോജ്യമായത് മനസ്സിലാക്കാന്‍ അവിടങ്ങളില്‍ വളരുന്ന നാച്ചുറല്‍ മരങ്ങളെ മനസ്സിലാക്കിയാല്‍ മതി.[3]നടാന്‍ ഉപയോഗിക്കുന്ന ചെടികള്‍ കഴിവതും ലാബട്ടെരികളില്‍ ഉണ്ടാക്കിയെടുത്ത കിര്‍ത്രിമ ചെടികളല്ലാതിരിക്കാന്‍ ശ്രദ്ദിക്കുക[അല്ലെങ്കില്‍ അത് നമ്മെ മറ്റൊരു പ്രശ്നത്തിലേക്ക് ഭാവിയില്‍ എത്തിച്ചേക്കാം][4]ആഗോള താപനം തടയുന്നതില്‍ മരങ്ങള്‍ക്ക് മാത്രമല്ല പങ്കുള്ളത്.ചെറിയ കുട്ടിചെടികള്‍ക്ക് പോലും അതില്‍ പങ്കുണ്ട്..അതിനാല്‍ തന്നെ പച്ച പുല്‍ക്കൊടി പോലും നശിപ്പിക്കാതിരിക്കുക...എന്നല്ല. ചിലയിനം മരങ്ങള്‍ക്ക് ഭൂമിയിലെ ജലാംശം കൂടിയ തോതില്‍ വലിച്ചെടുക്കുന്ന സ്വഭാവമുണ്ട്..ആയിനം മരങ്ങളെ പാടേ ഒഴിവാക്കാതെ കുറഞ്ഞ തോതില്‍ മാത്രം വിതരണ ചെടികളില്‍ ഉള്‍പ്പെടുത്തുക.[5]നാം നട്ട് പിടിപ്പിക്കുന്ന മരങ്ങളെക്കാള്‍ പ്രധാനം ഭൂമിയില്‍ താനേ ഉണ്ടായ മരങ്ങള്‍ക്കാന്. അതിനാല്‍ അവയെ കഴിവതും നശിപ്പിക്കാതിരിക്കുക.[6]കേരളത്തില്‍ വളരുന്ന എല്ലായിനങ്ങളില്‍ പെട്ട മരങ്ങളും വേണമെന്ന് ഞാന്‍ പറഞ്ഞെങ്കിലും ഭക്ഷ്യയോഗ്യമായതിനും മരുന്നിന്ന് ഉപയോഗിക്കാന്‍ പറ്റിയവക്കും മുന്‍‌തൂക്കം നല്‍കുക.[7]എല്ലാറ്റിലും ഉപരിയായി അവസാനം മറ്റൊരു കാര്യവും കൂടി പറയട്ടെ..2010 ലോകചരിത്രത്തില്‍ തന്നെ ഏറ്റവും ചൂട് കൂടിയ കാലമാണെന്ന് ശാസ്ത്രക്ഞ്ഞന്മാര്‍ പറയുന്നു..അപ്പോള്‍ വരും കാലങ്ങള്‍ ഇതിലും വലിയ ചൂടന്കാലമായിരിക്കും..ഇത്രയും വലിയ ചൂട് ഈ വര്‍ഷം കൂടാന്‍ കാരണം ഒരു പക്ഷേ ഫ്രാന്‍സില്‍ വെച്ച് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന കണികാ പരീക്ഷണമാവുമോ..ചിന്തിക്കേണ്ട വിഷയമാണിത്..അതിനെ പറ്റി ഒരു പഠനം നടത്തേണ്ടിയിരിക്കുന്നു.ഭൂമിയെ ചുട്ടു പൊള്ളിച്ച് കൊണ്ടിരിക്കുന്ന കണികാ പരീക്ഷണത്തിനും ഇപ്പോഴുള്ള ഈ ചൂടിനും മറ്റും വല്ല ബന്തവും കണ്ടെത്തിയാല്‍ ലോകരാഷ്ട്രങ്ങള്‍ കണികാപരീക്ഷണം നിര്‍ത്തിവെപ്പിക്കാന്‍ ശ്രമിക്കേണ്ടതാണ്.[കണികാ പരീക്ഷണത്തിന്റെ ഭയാനഗതയെ പറ്റി ഈ ബ്ലോഗിലുള്ള എന്‍റെ ആറാമത്തെ പോസ്റ്റില്‍ ഭൂമി നില വിളിക്കുന്നു എന്നൊരു പോസ്റ്റുണ്ട്]