Friday, November 19, 2010

മനുഷ്യന് പറക്കാനാവുമോ.. [20]

ഒരു വലിയ ഇടവേളയ്ക്കു ശേഷമാണ് ഞാനീ ബ്ലോഗ്‌ എഴുതുന്നത്‌.ഈ പ്രാവശ്യത്തെ എന്‍റെ ഗവേഷണ വിഷയം മനുഷ്യന് പക്ഷികളെ പോലെ പറക്കാനാവുമോ എന്നതിനെ പറ്റിയാണ്.കരയിലും കടലിലും എന്തിന് കടലിന്‍റെയും കരയുടെയും അടിത്തട്ടില്‍ പോലും സഞ്ചരിക്കാന്‍ പഠിച്ച മനുഷ്യന്‍റെ അടുത്ത മോഹം വാനിലൂടെ പറക്കാനാവുമോ എന്നതിനെ പറ്റിയായിരുന്നു.വിമാനം കണ്ടുപിടിച്ചതിലൂടെ ആ മോഹവും സാധിച്ചു.പക്ഷെ അപ്പോഴും വലിയൊരു മോഹം അങ്ങനെ തന്നെ കിടക്കുകയാണ്.അതായത് ഒരു പക്ഷിയെ പോലെ ഒറ്റയ്ക്കും കൂട്ടായും ആകാശത്തു പറന്ന് നടക്കാവുന്ന അഭിലാഷം.. എന്നാല്‍ അതിനും മനുഷ്യന്ന് കഴിയാവുന്ന കാലം വിദൂരമല്ല.എന്ന് ഞാന്‍ മനസ്സിലാക്കുന്നു.അതിലേക്ക് ഒരു വന്‍ ചവിട്ടടിയാകാവുന്ന ഒരു തിയറി എനിക്ക് മനസ്സിലാക്കാനാവുന്നുണ്ട്.നല്ല തടിയും തൂക്കവും ഉള്ള ആളുകള്‍ക്ക് പോലും ഈ രീതിയിലൂടെ പറക്കാന്‍ കഴിഞ്ഞേക്കാം.ഇത് ഞാന്‍ പറയുമ്പോള്‍ എന്ത് കൊണ്ട് നിങ്ങള്‍ ഒന്ന് പറന്ന് കാണിക്കുന്നില്ല എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ശരിയാണ് ഞാന്‍ ഒന്ന് പറന്ന് കാണിക്കേണ്ടതായിരുന്നു.പക്ഷേ ഞാന്‍ എന്ത് കൊണ്ട് പറന്ന് കാണിക്കുന്നില്ല എന്ന് ചോദിച്ചാല്‍ ഞാന്‍ മനസ്സിലാക്കിയ പ്രകാരം പറന്നു കാണിക്കാന്‍ ചുരുങ്ങിയത്5 ലക്ഷം മുതല്‍ 10 ലക്ഷം വരെ ചെലവ് പ്രതീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.[ഭാവിയില്‍ വളരെ ചെലവ് കുറഞ്ഞ രീതിയില്‍ പറക്കാന്‍ ഇതിന്‍റെ ചുവട് പിടിച്ച് മുന്നോട്ട് പോയാല്‍ മതിയാവും]പണം മുടക്കാന്‍ ശേഷിയുള്ള ഒരു വലിയ കമ്പനിക്ക്‌ ഈ തിയറി പ്രകാരം ആളുകളെ പറത്തിച്ച് പണം വാരാവുന്നതാണ്.

8 comments:

  1. മനുഷ്യനെ പറപ്പിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല വേണമെങ്കില്‍ 'പറപറപ്പിക്കാം' :)

    ReplyDelete
  2. ലുട്ടുവിനും കാവലാനിനും നന്ദി.. ഇപ്പോള്‍ നിലവിലുള്ള ഹീലിയം വാതകവുമായോ പാരച്യൂട്ട് പോലെയുള്ള ഉപകരണങ്ങളുമായോ സമാനമായ മറ്റ് വല്ലതുമായോ എന്‍റെ ഈ കണ്ടെത്തെലിന്നു യാതൊരു ബന്തവുമില്ല എന്ന് പ്രത്യേഗം പറയുന്നു.

    ReplyDelete
  3. തത്തും ഇല്ലാതെ എങ്ങനെ പറക്കും മാഷെ...

    ReplyDelete
  4. prajwal വെള്ളത്തില്‍ നീന്താനറിയാവുന്ന ആര്‍ക്കും ഈ രീതിയനുസരിച്ച് വായുവിലൂടെ നീന്താനാവും എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.[പിന്നെ ഒരു പ്രത്യേഗ കാര്യം.ഇനി കമന്‍റ് ചെയ്യുന്നവര്‍ക്കുള്ള മറുപടി ഒരു ആഴ്ചയ്ക്ക് ശേഷമേ പ്രതീക്ഷിക്കാവൂ..കാരണം ഇനി നെറ്റില്‍ ഒരു ആഴ്ചയ്ക്ക് ശേഷമേ കയറത്തുള്ളൂ.

    ReplyDelete
  5. ഇതു പോലുള്ള വിലപ്പെട്ട കാര്യങ്ങള്‍ അറിയാനായി ഒരു ആഴ്ച കാത്തിരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ് മാഷെ. പിന്നെ വേറൊരു കാര്യം, പണം ഇല്ലാത്തത് കൊണ്ട് ഗവേഷണം മുടക്കരുത്. അക്കൌണ്ട് നമ്പര്‍ തന്നാല്‍ മതി, എത്ര പണം വേണേലും അയച്ചു തരാം.

    ReplyDelete
  6. thank you faisal...ഞാന്‍ ഒരു ആഴ്ചയ്ക്ക് ശേഷമേ നെറ്റില്‍ കേറുകയുള്ളൂ എന്ന് പറഞ്ഞത് അപ്പഴേ അതിനുള്ള സൗകര്യം കിട്ടുകയുള്ളൂ അത് കൊണ്ടാണ്..ഏതായാലും അടുത്ത എന്‍റെ പോസ്റ്റിലെ വിഷയവും ഈ പറക്കല്‍ വിദ്ദ്യയെ പറ്റിയായിരിക്കും എന്ന് സന്തോഷപൂര്‍വ്വം അറീച്ചു കൊള്ളുന്നു.താങ്കളുടെ സന്മനസ്സിന് വളരെ നന്ദി അറീക്കുകയും ചെയ്യുന്നു.പണം ഏതായാലും ഇപ്പോള്‍ വേണ്ട.വേണമെങ്കില്‍ പിന്നീട് അറീക്കാം. അടുത്ത ജനുവരി ഒന്നിന് മുമ്പായി [ഒരു മാസത്തിനുള്ളില്‍] ഈ പറക്കല്‍ വിദ്ധ്യയെ പറ്റി ഉറപ്പായും മറ്റൊരു പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം.

    ReplyDelete
  7. vidya parasyamaakkan povaanalle. ithaanu njan oru vidyayum paranju tharaathath.

    ReplyDelete