Friday, November 27, 2009

ഗവേഷണം..9..[ലോകാവസാനം ]

2012 ലോകാവസാനം എന്ന ചിത്രം ഞാന്‍ കണ്ടു.ലോകാവസാനത്തിന്റെ രംഗം ചിത്രീകരിക്കാന്‍ വേണ്ടി അതില്‍ കൊടുത്തിരിക്കുന്ന ചില സീന്‍ കണ്ടപ്പോള്‍ ദുഖിച്ചു പോയി.കാരണം പ്രകൃതിയെ വളരെയേറെ ദ്രോഹിച്ചു കൊണ്ടായിരിക്കും ആ സിനിമ നിര്‍മ്മിച്ചത് എന്നത് തന്നെ..ഓര്‍ക്കുക..ഇത് പോലോത്ത ചിത്രീകരണം തന്നെ ലോകാവസാനത്തിലേക്ക് നയിച്ചേക്കാം...2012il ലോകത്ത് എന്തെങ്കിലും സമ്പവിക്കാം എന്ന ചിലരുടെ വിശ്വാസം ഞാന്‍ ആദ്യം തള്ളിക്കളഞ്ഞിരുന്നു.എന്നാല്‍ ഇപ്പോള്‍ ആ വിശ്വാസത്തില്‍ കാര്യമുണ്ടെന്ന് ഞാനും കരുതുന്നു....കാരണം എന്‍റെ ആറാമത്തെ പോസ്റ്റ്[ഭൂമി നില വിളിക്കുന്നു ]എന്ന പോസ്റ്റ് വായിച്ചു നോക്കൂ..അതിനും പുറമെയാണ് ആഗോള താപനം എന്ന ഭീമാകാരിയുടെ വരവ്.എല്ലാത്തിനും കാരണം മനുഷ്യന്‍ തന്നെ.....

Friday, November 13, 2009

ഗവേഷണം.8.[ജനിതക കൃഷി]

ജനിതക പച്ചക്കറിയുടെ വ്യാപനം വളരെ ആപല്‍ക്കാരമായി മാറിയേക്കാം.കാരണം ഭൂമിയിലുള്ള ഓരോ നാച്ചുറല്‍ വസ്തുക്കളിലും സമാനത എന്നൊന്നുണ്ട്.ജനിതക കൃഷിയിലാവട്ടെ അതിന്റെ dna യില്‍ തന്നെ മാറ്റം വരുത്തിയതിനാല്‍ ഈ സമാനത നില നിര്‍ത്താന്‍ അതിനാവില്ല.മനുഷ്യന്‍റെ ജനിതക കോഡിനെ വരേ അത് സ്വാധീനിചേക്കാം....ഫ്രാന്‍സ്‌ എന്ന രാജ്യം ജനിതക കൃഷിയെ ഭയന്നിട്ട് ഇന്ത്യയിലെ പച്ചക്കറികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി പറയപ്പെടുന്നു.ഇന്ത്യയില്‍ ഏതെങ്കിലും ഒരു സ്ഥലത്ത് കൃഷി ചെയ്‌താല്‍ പോലും അത് കുളവാഴ എന്ന ചെടി പോലെ പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍ നാടാകെ വ്യാപിച്ചേക്കാം..[മറ്റു രാഷ്ട്രങ്ങളുടെ പരീക്ഷണ ശാലയാക്കാന്‍ ഇന്ത്യയെയും പ്രത്യേകിച്ച് കേരളത്തെയും അനുവദിക്കാതിരിക്കുക.]ഒരു കൂട്ടര്‍ ഭൂമിയെ തന്നെ തകിടം മറിച്ചേക്കാവുന്ന ചില പ്രവര്‍ത്തനവുമായി മുന്നോട്ട് പോവുമ്പോള്‍ മറ്റൊരു കൂട്ടര്‍ ഭൂമിയുടെ സമാനത തെറ്റിക്കുന്ന ഈ വിത പ്രവര്‍ത്തിയുമായി മുന്നോട്ട് പോവുന്നു..പിന്നെയോ...നാം ശ്വസിക്കുന്ന വായു ഓരോ ദിവസവും മലീമാസമായിക്കൊന്ടെയിരിക്കുന്നു.കാരണമെന്താനെന്നോ...റോഡിലെക്കൊന്നു ഇറങ്ങി നോക്കൂ..റോഡിന്‍റെ മറുവശത്തേക്ക് പോവാനുള്ള പാട്..ഇതു ന്യൂയോര്‍ക്ക് സിറ്റിയാണോ എന്ന് തോന്നിപ്പോവും വാഹനപ്പെരുപ്പം കണ്ടാല്‍.......