Friday, December 17, 2010

നമുക്ക് പറക്കാം[21]

മനുഷ്യന് ഒരു പക്ഷിയെ പോലെ പറക്കാനാവുമോ എന്നതിനെ പറ്റിയാണ് ഈ പോസ്റ്റിലും ഞാന്‍ വിഷയമിട്ടിരിക്കുന്നത്.മനുഷ്യന് പറക്കാനാവും എന്ന് തന്നെ ഞാന്‍ കരുതുന്നു.അതിലേക്ക് ഒരു വന്‍ വഴിത്തിരിവായേക്കാവുന്ന ഒരു തിയറിയെ പറ്റി കഴിഞ്ഞ എന്‍റെ പോസ്റ്റില്‍ പരാമര്‍ശിച്ചത് വായിച്ചവര്‍ ഓര്‍ക്കുന്നുണ്ടാവും.യാതൊരു വിത ആകാശ വാഹനവുമില്ലാതെ പറക്കാനാവുക എന്നത് ഒരു അനുഭൂതി തന്നെയായിരിക്കും അല്ലേ..നമ്മില്‍ പലരും ഉറക്കത്തില്‍ പറക്കുന്നത് സ്വപ്നം കണ്ടിട്ടുള്ളവരാവാം.പക്ഷേ ഉണര്‍ന്നു നോക്കുമ്പോഴോ ദുഃഖം മാത്രം ബാക്കി...പണ്ട് ആകാശത്തിലൂടെ വട്ടമിട്ട് പറന്ന് കൊണ്ടിരുന്ന തന്‍റെ വളര്‍ത്തു പ്രാവിനെ നോക്കി ഒരു കുട്ടി പാടിയത്രേ. പ്രാവേ.. പ്രാവേ..പോകരുതേ..വാ വാ കൂട്ടിനകത്താക്കാം. എന്ന്.എന്നാല്‍ ഇനി കഥ മാറിയേക്കാം .അടുത്ത് തന്നെ നമ്മള്‍ ഇങ്ങനെ പാടാന്‍ പോവുന്നു.പ്രാവേ..പ്രാവേ.. പോവരുതേ..ഞാനുംകൂടെ വരുന്നുണ്ടേ.. എന്ന്..നൂറ് വയസ്സുള്ള ഒരാള്‍ക്ക് പോലും ഈ രീതിയനുസരിച് പറക്കാനാവും.പക്ഷേ കണ്ണട വെക്കുന്ന ആളാണെങ്കില്‍ കണ്ണട അപ്പോഴും വേണ്ടി വരും. .[മുന്‍ പോസ്റ്റ്‌ വായിക്കാത്തവര്‍ ഇതിന്‍റെ നേര്‍ മുമ്പിലുള്ളതും ഇതേ വിഷയത്തെ പറ്റി പറഞ്ഞതുമായ എന്‍റെ ഇരുപതാമത്തെ പോസ്റ്റും അതിലുള്ള 7 കമെന്റുകളും വായിക്കുക. അപ്പഴേ ഈ പോസ്റ്റ്‌പൂര്‍ണ്ണമാവുകയുള്ളൂ...]