Tuesday, August 2, 2011

പോസ്റ്റ്‌ 24 [നിഗൂഡ ശക്തി]

ഒരു വലിയ ഇടവേളക്ക് ശേഷമാണ് ഞാനീ പോസ്റ്റ്‌ എഴുതുന്നത്‌.കല്ല്‌ നെല്ല് പുല്ല് പോലെയുള്ള എല്ലാ നാച്ചുറല്‍ വസ്ത്തുക്കളിലും ഏതെങ്കിലും വിതത്തില്‍ ഒരു ആത്മീയ ശക്തി കുടി കൊള്ളുന്നുണ്ടാവും.അത് ഒരു സാധാരണ പ്രതിഭാസമായതിനാല്‍ അതില്‍ അത്ഭുതമില്ല.എന്നാല്‍ മനുഷ്യന്‍ കൃത്രിമമായി നിര്‍മിച്ച എന്തെങ്കിലും ഒന്നില്‍ ആത്മീയ ശക്തി കുടി കൊള്ളുന്നതായി നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ. എങ്കില്‍ അത് അത്ഭുതം തന്നെയാണ്.അങ്ങനെയുള്ള ഒരു വസ്തുവില്‍ നിഗൂഡ ശക്തി അന്തര്‍ലീനമായിട്ടുള്ളതായി എനിക്ക് മനസ്സിലാക്കാനായിട്ടുണ്ട്.ഞാന്‍ താഴെ ചില മനുഷ്യ നിര്‍മ്മിത വസ്ത്തുക്കളുടെ പേര് പറയുന്നുണ്ട്.അതില്‍ നിന്ന് എതാനതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാനാവുന്നുണ്ടോ എന്ന് നോക്കുക. കരവാഹനങ്ങള്‍.. വിമാനം പോലെയുള്ള വായുവാഹനങ്ങള്‍..ജലവാഹനങ്ങള്‍..റേഡിയോ...tv ...ഫ്രിഡ്ജ് ..കമ്പ്യൂട്ടര്‍..മൊബൈല്‍ഫോണ്...ഉപഗ്രഹങ്ങള്‍..സിനിമ..വീഡിയോ..ഫോട്ടോ..റോബോട്ട് ..മണ്ണ് മാന്തിയന്ത്രങ്ങള്‍...ഫാന്‍.. മിക്സി..ഗ്രൈന്റെര്‍.ദൂരദര്‍ശിനി..ഇ സി ജി പോലെയുള്ള ഏതെങ്കിലും ചികിത്സാ ഉപകരണം.[അനോണിമസ് അല്ലാത്ത മൂന്നു പേരെങ്കിലും ഞാന്‍ കരുതിയ ശരിയുത്തരം പറയുകയാണെങ്കില്‍ തീര്‍ച്ചയായും അത് ഞാന്‍ സമ്മതിക്കുന്നതാണ്.]

Sunday, April 10, 2011

ഭൂമിയൊന്ന് കുലുങ്ങിയാല്‍..[23 ]

എന്‍റെ മുന്‍ പോസ്റ്റിലെ വിഷയവും ഭൂകമ്പത്തെ പറ്റിയായിരുന്നു.ആ പോസ്റ്റ്‌ പബ്ലിഷ് ചെയ്ത് ഒരു ആഴ്ച പോലും തികയുന്നത്തിന്റെ മുമ്പായിരുന്നു ജപ്പാനെ പിടിച്ച്‌ കുലുക്കിയ ഭൂകമ്പവും സുനാമിയുമെന്നത് വിചിത്രമായി തോന്നുന്നു.എന്‍റെ മുന്‍ പോസ്റ്റില്‍ ഒരു കാര്യം ഞാന്‍ പ്രത്യേകം എഴുതിയിരുന്നു.അതായത് ഒരു സ്ഥലത്ത് ഭൂകമ്പമുണ്ടായിക്കഴിഞ്ഞാല്‍ ചുരുങ്ങിയത് രണ്ട് മാസമെങ്കിലും ജീവന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിക്കരുത് എന്നായിരുന്നു അത്.മുന്നെ ഒരിക്കല്‍ ഒരു രാജ്യത്ത് ഭൂകമ്പമുണ്ടായപ്പോള്‍ മറ്റൊരു രാജ്യം [രണ്ട് രാജ്യത്തിന്‍റെയും പേര് ഇവിടെ നല്‍കുന്നില്ല]സഹായം ചെയ്തത് പത്രത്തില്‍ വായിച്ചത് ഓര്‍ക്കുന്നു..തിരച്ചിലില്‍ വിദഗ്ധ പരിശീലനം നേടിയ അഞ്ച് നായകളെയും വെറും നൂറില്‍ താഴെയുള്ള തിരച്ചില്‍ വിധഗ്ദ്ധരെയുമാണ് അയച്ച്കൊടുത്തത്. ..ഈ അയക്കല്‍ കൊണ്ട് ആ രാജ്യത്തിന്‌ മറ്റ് രാജ്യങ്ങളുടെ ഇടയില്‍ ഞങ്ങളും തിരച്ചിലില്‍ പങ്കു കൊണ്ടു എന്ന് അഭിമാനിക്കാം.അതേ പോലെ അയച്ച് കൊടുത്ത രാജ്യത്തിന്‍റെ പ്രീതിയും പിടിച്ചു പറ്റാം. എന്നതിലപ്പുറം വലിയ കാര്യമുണ്ടോ.ദാഹിച് വലഞ്ഞ് വന്ന ഒരു നായക്ക് ഒരു സ്പൂണ്‍ വെള്ളം വായിലുറ്റിച് കൊടുക്കുംപോലെയല്ലേ അത് .കാരണം ആ ഭൂകമ്പമുണ്ടായി ഒരു ആഴ്ച കഴിഞ്ഞപ്പോള്‍ പത്രത്തില്‍ വന്ന മറ്റൊരു വാര്‍ത്ത ഇങ്ങനെയായിരുന്നു.തിരച്ചിലില്‍ ഏര്‍പ്പെട്ട പട്ടാളത്തിന് ഇപ്പോഴും പല ഉള്ഗ്രാമങ്ങളിലെക്കൊന്നും എത്തിപ്പെടാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല. .അവര്‍ ഇപ്പോഴും നഗരപ്രദേശങ്ങളില്‍ അക്ഷീനപ്രയത്നത്തിലാണ് എന്ന്. അതെ... ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ അപ്പോഴും മനുഷ്യ ജീവനുകള്‍ മരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുകായായിരുന്നു..തുടരും..

Sunday, March 6, 2011

ഭൂകമ്പമുണ്ടായാല്‍..[22]

ഭൂകമ്പം ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഉണ്ടായിട്ടുണ്ട്.ഇപ്പോഴും ചിലയിടങ്ങളിലെല്ലാം ഇടയ്ക്കിടെ ഉണ്ടാവുകയും ചെയ്യുന്നു.എന്നാല്‍ ഒരു സ്ഥലത്ത് ഭൂകമ്പം ഉണ്ടാവുകയും ഒരു പാട് ആളുകള്‍ മരിക്കുകയും കുറേ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും മറ്റ് പല നാശ നഷ്ട്ടങ്ങളും സമ്പവിക്കയും ചെയ്യുമ്പോള്‍ അവിടെ നടക്കുന്ന രക്ഷാപ്രവര്‍ത്തനം kuttamattathaano . .ഒരിക്കലുമല്ല എന്ന് കാണാന്‍ കഴിയും.എന്നല്ല രക്ഷാപ്രവത്തനം വെറും ഒരു ആഴ്ചയോ അല്ലെങ്കില്‍ പത്തു ദിവസമോ ചെയ്ത ശേഷം ഇനി ആരും മണ്ണിനടിയില്‍ ഉണ്ടാവില്ല എന്നും പറഞ്ഞ് തിരച്ചില്‍ നിറുത്തി വെക്കുകയും ചെയ്യുന്നു.എന്നാല്‍ ഞാന്‍ പറയുന്നു.തിരച്ചില്‍ ഒരു കാരണവശാലും പെട്ടെന്ന് നിറുത്തി വെക്കാതെ ഒരു മാസം മുതല്‍ രണ്ടു മാസം വരെയെങ്കിലും തുടരണം.ഈ വിഷയത്തെ പറ്റി ഇപ്പോള്‍ ഇത്രമാത്രമേ ഞാന്‍ എഴുതുന്നുള്ളൂ.ബാക്കി എന്‍റെ അടുത്ത പോസ്റ്റില്‍ തുടര്‍ന്ന് വായിക്കുക.മറക്കരുത്