എങ്ങനെ...എന്ത് കൊണ്ട്...എന്നീ വിവരങ്ങള്‍ പിന്നീടേ വെളിപ്പെടുത്തുകയുള്ളൂ..എന്ന് സ്നേഹപൂര്‍വ്വം keraleeyen234@gmail.com
Friday, November 19, 2010
മനുഷ്യന് പറക്കാനാവുമോ.. [20]
ഒരു വലിയ ഇടവേളയ്ക്കു ശേഷമാണ് ഞാനീ ബ്ലോഗ് എഴുതുന്നത്.ഈ പ്രാവശ്യത്തെ എന്റെ ഗവേഷണ വിഷയം മനുഷ്യന് പക്ഷികളെ പോലെ പറക്കാനാവുമോ എന്നതിനെ പറ്റിയാണ്.കരയിലും കടലിലും എന്തിന് കടലിന്റെയും കരയുടെയും അടിത്തട്ടില്‍ പോലും സഞ്ചരിക്കാന്‍ പഠിച്ച മനുഷ്യന്റെ അടുത്ത മോഹം വാനിലൂടെ പറക്കാനാവുമോ എന്നതിനെ പറ്റിയായിരുന്നു.വിമാനം കണ്ടുപിടിച്ചതിലൂടെ ആ മോഹവും സാധിച്ചു.പക്ഷെ അപ്പോഴും വലിയൊരു മോഹം അങ്ങനെ തന്നെ കിടക്കുകയാണ്.അതായത് ഒരു പക്ഷിയെ പോലെ ഒറ്റയ്ക്കും കൂട്ടായും ആകാശത്തു പറന്ന് നടക്കാവുന്ന അഭിലാഷം.. എന്നാല്‍ അതിനും മനുഷ്യന്ന് കഴിയാവുന്ന കാലം വിദൂരമല്ല.എന്ന് ഞാന്‍ മനസ്സിലാക്കുന്നു.അതിലേക്ക് ഒരു വന്‍ ചവിട്ടടിയാകാവുന്ന ഒരു തിയറി എനിക്ക് മനസ്സിലാക്കാനാവുന്നുണ്ട്.നല്ല തടിയും തൂക്കവും ഉള്ള ആളുകള്‍ക്ക് പോലും ഈ രീതിയിലൂടെ പറക്കാന്‍ കഴിഞ്ഞേക്കാം.ഇത് ഞാന്‍ പറയുമ്പോള്‍ എന്ത് കൊണ്ട് നിങ്ങള്‍ ഒന്ന് പറന്ന് കാണിക്കുന്നില്ല എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ശരിയാണ് ഞാന്‍ ഒന്ന് പറന്ന് കാണിക്കേണ്ടതായിരുന്നു.പക്ഷേ ഞാന്‍ എന്ത് കൊണ്ട് പറന്ന് കാണിക്കുന്നില്ല എന്ന് ചോദിച്ചാല്‍ ഞാന്‍ മനസ്സിലാക്കിയ പ്രകാരം പറന്നു കാണിക്കാന്‍ ചുരുങ്ങിയത്5 ലക്ഷം മുതല്‍ 10 ലക്ഷം വരെ ചെലവ് പ്രതീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.[ഭാവിയില്‍ വളരെ ചെലവ് കുറഞ്ഞ രീതിയില്‍ പറക്കാന്‍ ഇതിന്റെ ചുവട് പിടിച്ച് മുന്നോട്ട് പോയാല്‍ മതിയാവും]പണം മുടക്കാന്‍ ശേഷിയുള്ള ഒരു വലിയ കമ്പനിക്ക് ഈ തിയറി പ്രകാരം ആളുകളെ പറത്തിച്ച് പണം വാരാവുന്നതാണ്.
Subscribe to:
Posts (Atom)