Wednesday, December 23, 2009

ഗവേഷണം..11..[പ്രേതം]

മരിച്ച് പോയ ഒരു മനുഷ്യന്‍റെ രൂപം പ്രേതമായി വിഹരിക്കുമോ.ഉണ്ട് എന്ന് തീര്‍ത്ത്‌ പറയാനാവില്ല.അതേ സമയം തന്നെ ഇല്ല എന്നും തീര്‍ത്ത്‌ പറയാനാവാത്ത ഒരു പ്രതിഭാസമാനത്.എന്നാല്‍ ആ പ്രതിഭാസത്തിന് ഒരു ഭയപ്പെടുത്തുന്ന രൂപം നല്‍കിയത്[സിനിമയിലും നാടകത്തിലും കഥയിലും മറ്റും]ഭയപ്പെടുത്താനാവാം. 200വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരാള്‍ പ്രേതത്തിന്നു ഒരു ഗാന്തവലയവുമായി ബന്തപ്പെടുത്തിക്കൊണ്ടുള്ള ഒരു വിശദീകരണം നല്‍കിയതായി കാണുന്നുണ്ട്..അദ്ദേഹത്തിന്‍റെ നിഗമനം മുഴുവന്‍ ശരിയാണെന്നോ തെറ്റാണെന്നോ എന്നൊന്നും ഞാന്‍ പറയുന്നില്ല.എന്നാല്‍ പ്രേതവുമായി ബന്തപ്പെട്ടു എനിക്ക് ലഭിച്ച ചില സംപവങ്ങളെ ഞാന്‍ വിശകലനം ചെയ്തപ്പോള്‍ ഒരു രസാവഹമായ കാര്യം എനിക്ക് മനസ്സിലാക്കാനായിട്ടുണ്ട്.നേരത്തെ പറഞ്ഞ മാഗനട്ട് പവറുമായി ഞാന്‍ കണ്ടെത്തിയ കാര്യത്തിന്നു നേരിട്ട് ബന്തമൊന്നും കാണുന്നില്ല.ഞാന്‍ മനസ്സിലാക്കിയ കാര്യവും മുഴുവനും ശരിയാണെന്നോ തെറ്റാണെന്നോ എന്നും ഞാന്‍ പറയുന്നില്ല.

No comments:

Post a Comment