Thursday, December 31, 2009

ഗവേഷണം..12..[ഒരു സംഖ്യ]

ഞാന്‍ താഴെ ഒരു സംഖ്യ എഴുതീട്ടുണ്ട്‌.നിങ്ങള്‍ ഗണിതവുമായി ഏറെക്കുറെ അറിയാവുന്ന വ്യക്തിയാണെങ്കില്‍ ഞാന്‍ എഴുതിയ സംഖ്യ എങ്ങനെയായിരിക്കും അത് ഉത്ഭവിച്ചത്‌ എന്ന് അറിയാന്‍ ശ്രമിച്ചു നോക്കൂ..സംഖ്യ ഇതാണ്‌.3552 ഈ സംഖ്യയെ പറ്റി ഒമ്പതിലതികം കാര്യങ്ങള്‍ എനിക്ക് പറയാനുണ്ട്.ഒമ്പതിലതികം കാര്യങ്ങള്‍ എന്ന് പറയാന്‍ കാരണം 10 കാര്യം ഇപ്പോള്‍ തന്നെ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.ഇനിയും ശ്രമിച്ചാല്‍ കൂടുതല്‍ മനസ്സിലാക്കാം എന്നത് കൊണ്ടാണത്.ഇങ്ങനെ ഒരു സംഖ്യയെ പറ്റി ഞാന്‍ മുന്നെ എവിടെയെങ്കിലും കാണുകയോ കേള്‍ക്കുകയോ പഠിക്കുകയോ ചെയ്തതല്ല.സ്വയം മെനെഞ്ഞെടുത്തതാണ്.എന്നല്ല ഞാനാവട്ടെ ഗണിതത്തില്‍ വലിയ അറിവുള്ള ആളുമല്ല.ഞാന്‍ ഈ കണ്ടെത്തിയത് ഒരു വലിയ കാര്യമാണ് എന്നും എനിക്ക് തോന്നുന്നില്ല.ഇത് ഇതില്‍ നല്‍കിയത് തന്നെ ഒരു പക്ഷേ ഗണിത തല്പരര്‍ക്ക് ഇതേ പറ്റി എന്തെങ്കിലുമൊക്കെ വിശദീകരനമുണ്ടാവും എന്ന് കരുതിയത്‌ കൊണ്ടാണ്.

5 comments:

  1. 11ആമത്തെ കാര്യം ഇതാണ്. ........

    ങ്ങള്‍ മനസ്സിലാക്കിയ ആ 10 കാര്യങ്ങള്‍ ഏവ ?

    ReplyDelete
  2. ഇതില്‍ ആദ്യത്തെയും അവസാനത്തെയും അക്കങ്ങള്‍ മാത്രം ചേര്‍ത്തുവച്ചാല്‍ എന്റെ അരവണ്ണത്തെയും നടുക്കത്തെ രണ്ടക്കങ്ങളുടെ വര്‍ഗ്ഗം മേല്‍ക്കമന്റിന്റെ ആഥറുടെ തൂക്കത്തെയും സൂചിപ്പിക്കുന്നതാകയാല്‍ ഇത് പന്ത്രണ്ടാം കാര്യമായി കണക്കാക്കി ഖാര്‍ട്ടൂണിസ്റ്റ് മനസ്സിലാക്കിയതും പോസ്റ്റുടമ മനസ്സിലാക്കിയതുമായ കാര്യങ്ങള്‍ കമന്റിലും പോസ്റ്റിലുമായി ഉള്‍പ്പെടുത്തി റീപോസ്റ്റ് ചെയ്യുമാറാകണമെന്ന് താല്പര്യം.

    ReplyDelete
  3. kaarttoonistinum പിന്നെ nmubaraqinum ഒന്ന് കൂടി മനസ്സിലാവാന്‍ വേണ്ടി ഞാന്‍ ഒരു ക്ലൂ തരാം..2886 എന്ന സംഖ്യക്കും 3552 എന്ന സംഖ്യയുടെ സ്വഭാവം തീര്‍ച്ചയായും ഉണ്ട്

    ReplyDelete
  4. 69 എന്ന സംഖ്യയും നല്ല രസികനാ :)

    ReplyDelete
  5. ee logam thanne ganithatthiloodeyaan neengunnathethre.....

    ReplyDelete