Monday, December 14, 2009

ഗവേഷണം..10..[ഊരവേദന]

എനിക്ക് രണ്ടുമൂന്നു വര്ഷം മുമ്പ് ഊരവേദന അല്ലെങ്കില്‍ നടുവേദന എന്ന അസുഖമുണ്ടായിരുന്നു..ചില ചികിത്സകളെല്ലാം ചെയ്തുനോക്കിയെങ്കിലും വേദന അതേ പടി...പൊതുവില്‍ ചില ചികിത്സാ സം ഹിതകളെ പറ്റിയെല്ലാം ഏകദേശം ഒരു ധാരണയുള്ള ഞാന്‍ സ്വമേധയാ ഒരു വിചിത്ര ചികിത്സ ചെയ്ത് നോക്കി..അത്ഭുതകരമെന്ന് പറയട്ടെ.അതിന് ശേഷം ഇന്ന് വരേ അസുഖം എന്നെ അലട്ടീട്ടില്ല.സത്ത്യത്തില്‍ ഞാനത് മറന്നു പോയിരുന്നു.ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നു.ഒരു പക്ഷേ ലോകത്തിലുള്ള ഊരവേധനക്കാര്‍ അന്ന് ഞാന്‍ ചെയ്ത ചികിത്സ ചെയ്യുകയാണെങ്കില്‍ എന്റേത് സുഖമായത് പോലെ അവരുടേതും സുഖമായിക്കൂടെ എന്ന്...ഏതായാലും ഇത് വായിക്കുന്നവരില്‍ ആര്‍ക്കെങ്കിലും ഊരവേതനയുന്ടെങ്കില്‍ ദയവായി ഇപ്പോള്‍ എന്നോട് ക്ഷമിക്കുക..കാരണം ഇത് ഒരു ശാസ്ത്രീയ വിഷയമായതിനാല്‍ വൈദ്യശാസ്ത്രക്ഞ്ഞന്മാരുടെ ഒരു പാനെലിനു മുമ്പിലേ ഇപ്പോള്‍ ഇത് വെളിപ്പെടുത്താന്‍ നിര്‍വ്വാഹമുള്ളൂ... ബ്ലോഗിലെ older പോസ്റ്റിലുള്ള എന്റെ ഒമ്പതാമത്തെ പോസ്റ്റ് [ഗവേഷണം.9.ലോകാവസാനം] എട്ടാമത്തെ പോസ്റ്റ് [ഗവേഷണം.8.ജനിതക കൃഷി]എന്നീ പോസ്റ്റുകള്‍ വായിക്കാത്തവര്‍ വായിക്കുക..കാരണം ബ്ലോഗ് സൈബര്‍ ജാലകത്തില്‍ വന്നിരുന്നുവെങ്കിലും ചിന്തയില്‍ നല്‍കിയത് ഇപ്പോള്‍ മാത്രമാണ്.]

4 comments:

  1. വൈദ്യശാസ്ത്രക്ഞ്ഞന്മാരുടെ ഒരു പാനെലിനു മുമ്പിലേ ഇപ്പോള്‍ ഇത് .......

    (വിളമ്പുമ്പോൾ അറിയിക്കണേ.)

    ReplyDelete
  2. പ്പ്രിയപ്പെട്ട കേരളീയ !
    നിങ്ങളുടെ ഇ ബ്ലോഗ്ഗ് ആദ്യമായി ഇന്നാണ് ആദ്യം കണ്ടത്. ഒറ്റ ഇരുപ്പിന് ഇതിലെ പോസ്റ്റുകൾ മുഴോനും വായിച്ചെന്ന് പറഞ്ഞാൽ ആരും അതിശയിക്കെല്ലെന്ന് നിങ്ങൾക്ക് എന്തുകൊണ്ടും ഉറപ്പിക്കാം. അങ്ങനെ ഒറ്റ ഇരുപ്പിന് വായിച്ചപ്പൊ ഊരവേദന ഉണ്ടായീന്നും ഒരു വാസ്തവമാണ്. നിങ്ങൾക്ക് ആ മരുന്ന ഓർമ്മവരുന്ന പക്ഷം അതെനിക്ക് ഒന്ന് ഉപദേശിച്ചുതന്നാൽ നന്നായിരുന്നു. ആ മരുന്ന് എന്താണെന്ന് ഇവ്ടെത്തന്നെ പബ്ലീക് ആക്കിയാൽ ഇങ്ങനെ എല്ലാ പോസ്റ്ററും വായിക്കണർക്ക് ഉകപാരപ്രധമാ‍ാകും എന്നത് സുവിതർക്കിതമായ്യ കാര്യമാണല്ലൊ.

    തുടർന്നും നിങ്ങൾ ഇതുപോലെ പൊസ്റ്റ് ഇടുമെന്ന് കരുതുന്നു. ഇനി ചന്ദ്രനിൽ കല ഉണ്ടായതെങ്ങനെ, തേങ്ങയുടെ ഉള്ളീൽ വെള്ളം വന്നതെവിടെന്ന്, ടൈമ്പീസ് വട്ടത്തിലോടിയാലും സമയം മുന്നോട്ട് പോവൂന്നതെങ്ങനെ, ചക്ക എപ്പോഴൊക്കെ വേരിൽ കായ്ക്കും എന്നൊക്കെ ഒന്നു വിശദമാക്കിയാൽ നന്ദിയുള്ളവരായിരിക്കും ബ്ലൊഗ്ഗ് വായനാക്കാർ.

    ReplyDelete
  3. അറീക്കാതെ തന്നെ അറിഞ്ജോളുമല്ലോ പാര്‍ത്താ.......

    ReplyDelete
  4. കേരളീയ അല്ല.. കേരളീയെനാണല്ലോ അത്താ. ശരി ഒരു ആഴ്ചക്കുള്ളില്‍ മറ്റൊരു പോസ്റ്റ്‌ ഇടാം..

    ReplyDelete