Friday, October 30, 2009

Sunday, August 23, 2009

ഗവേഷണം.....5 [പ്രവചനം]
ഭാവിയിലെ വിമാനം എങ്ങനെയായിരിക്കും.ഇക്കാലത്ത് കുറേ ആളുകള്‍ ഒന്നിച്ചാണല്ലോ വിമാനയാത്ര ചെയ്യുന്നത്.എന്നാല്‍ കാലം മാറുമ്പോള്‍ കഥ മാറിയേക്കാം.ഇന്നു വീടുകളില്‍നിന്നു ബൈക്കോ കാറോ ഓടിച്ചു പോവുന്ന അതേ ലാഗവത്തോടെയാവും അന്ന് വലിയ വീടിന്‍റെ terasinodu ചേര്‍ന്ന് ലാന്‍റ് ചെയ്തിരിക്കുന്ന ഒരു ബൈക്കിനോളം മാത്രം വലിപ്പമുള്ള വിമാനവുമായി പോവുന്നത്.വീടിനടുത്ത മരങ്ങള്‍ക്ക്‌ മുകളിലൂടെ പറന്നു തുടങ്ങിയ കൊച്ചു വിമാനത്തിലിരുന്നു താഴെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന കൊച്ചു കുട്ടിയോട് taa taa പറയുന്ന കാലം വരുന്നു.അതിനെ തുടര്‍ന്ന് കുറച്ചു കാലം കൂടി കഴിയുമ്പോള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള കളിവിമാനവും രംഗത്ത്‌ വരും.അതെ... വീടിന്ന് ചുറ്റുമുള്ള മരങ്ങള്‍ക്ക്‌ മുഗളിലൂടെ പറന്ന് കളിക്കുന്ന ഒരു സമ്പന്ന വീട്ടിലെ കുട്ടിയോട് അവന്‍റെ മാതാപിതാക്കള്‍ പറയും.. മോനേ എത്ര നേരമായി നീ പറന്ന് കളിക്കാന്‍ തുടങ്ങീട്ട്.ഇനി താഴെ ഇറങ്ങി വന്ന് ഭക്ഷണം കഴിച്ചിട്ട് പോകൂ .. അപ്പോള്‍ കുട്ടിയുടെ മറുപടി..മമ്മീ ഞാന്‍ ആ പുഴയുടെ അക്കരെ താമസിക്കുന്ന എന്റെ ഒരു ക്ലാസ്മേറ്റിനെ കൂടി കണ്ട് ഉടനെ വരാം മമ്മീ......പ്ലീസ്‌ മമ്മീ.........ഇത് ഒരു മേമ്പൊടിയായി പറഞ്ഞതാണെങ്കിലും ഒറ്റയ്ക്ക് യാത്ര ചെയ്യാവുന്ന കൊച്ചു വിമാനത്തിന് ലോഗത്തിലെവിടെയോ വിത്തിട്ടു കഴിഞ്ഞു .

No comments:

Post a Comment