Monday, January 25, 2010

ഗവേഷണം..14..[മഴ പെയ്യാന്‍]

ലോകത്ത് അല്‍പം പോലും മഴ ലഭിക്കാതെ കൃഷികളും മറ്റ് സസ്സ്യവ്ര്‍ക്ഷലാതികളും ഉണങ്ങിക്കരിയാന്‍ തുടങ്ങി എന്ന് സങ്കല്‍പ്പിക്കുക.[അങ്ങനെ സമ്പവിക്കാതിരിക്കട്ടെ.]അപ്പോള്‍ നാം എന്ത് ചെയ്യും. [1] ഓരോ മത വിശ്വാസികളും അവരുടെ ആചാരമനുസരിച്ച് ദൈവത്തോട് പ്രാര്‍ഥിക്കുകയും മറ്റ് ആത്മീയ കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.[2]പ്രത്യേഗം നിയമിതരായ ഒരു ഫോഴ്സ് ഒരു പ്രത്യേഗ ലായനി മേഘങ്ങളില്‍ സ്പ്രേ ചെയ്ത് മഴ പെയ്യിപ്പിക്കാന്‍ ശ്രമിക്കും.[അത് വളരെ ചിലവുള്ള കാര്യവുമാനത്രേ.]മൂന്നാമതായി മറ്റു വല്ല മാര്‍ഗ്ഗങ്ങളും ഉണ്ടോ. ഉള്ളതായി ഞാന്‍ അറിഞ്ഞിട്ടില്ല..എന്നാല്‍ ഇങ്ങനെ ഒരു അവസ്ഥ സന്ജാതമാവുകയും മനുഷ്യരടക്കാനുള്ള ജീവികള്‍ വെള്ളത്തിനായി നെട്ടോട്ടമോടുകയും ചെയ്യുകയാണെങ്കില്‍ മുകളില്‍ പറഞ്ഞ രണ്ട് കാര്യം പ്രവര്‍ത്തിച്ചിട്ടും ഫലവത്തായില്ലെങ്കില്‍ അവസാന പിടിവള്ളി എന്ന നിലക്ക് ഈ പാവപ്പെട്ട കേരളീയെന്‍ പറയുന്നത് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഒരു പക്ഷേ മഴ പെയ്യാനും പെയ്യാതിരിക്കാനും സാദ്ധ്യതയുണ്ട്...മുന്‍കാലത്ത് ചില ആളുകള്‍ ഏതൊക്കെയോ മാര്‍ഗ്ഗങ്ങളിലൂടെ മഴ പെയ്യിപ്പിച്ചതായി പറയപ്പെടുന്നുണ്ട്..അവയില്‍ നിന്ന് ഒന്നിനോട് പോലും എന്‍റെ ഈ തിയറിക്ക് ബന്തമില്ല എന്ന് ഞാന്‍ പ്രത്യേഗം പറയുന്നു.ഈ പോസ്റ്റിന്റെ നേരെ മുന്നിലെ എന്‍റെ പതിമൂന്നാമത്തെ പോസ്റ്റില്‍ ഞാന്‍ ആഗോളതാപനത്തെ പറ്റി എഴുതീട്ടുണ്ട്‌.അതിനുള്ള ചില പ്രവര്‍ത്തികള്‍ ഇതിലും കടന്നു വരുന്നുണ്ട് എന്ന് മാത്രം.

Sunday, January 17, 2010

ഗവേഷണം..13..[ആഗോളതാപനം]

ആഗോളതാപനം എന്ന മഹാവിപത്ത് ടെമോക്രാറ്റിസിന്റെ വാള് പോലെ നമ്മുടെ തലക്ക് മുകളില്‍ തൂങ്ങിക്കിടക്കുകയാണ്‌ എന്നത് ഒരു സത്ത്യമാണ്..ഭാവിയില്‍ അത് വഴി സമ്പവിക്കാന്‍ പോവുന്ന വന്‍ വിപത്ത് മുന്നില്‍ കണ്ട ശാസ്ത്രക്ഞ്ഞന്മാരുടെ നിര്‍ദ്ദേശപ്രകാരം കോപെന്‍ഹേഗില്‍ ലോകരാഷ്ട്ട്രങ്ങളുടെ ഒരു ഉച്ചകോടി വിളിച്ച്‌കൂട്ടി.ഉച്ചകോടി വിളിച്ച് കൂട്ടും മുമ്പ് തന്നെ ഭൌമാശാസ്ത്രക്ഞ്ഞര്‍ ഒരു പ്രധാന നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു..പതിവ് പോലെയുള്ള വാചകക്കസര്‍ത്ത് ഒഴിവാക്കി എത്രയും വേഗം ഒരു നല്ല തീരുമാനത്തില്‍ എത്തണം. അല്ലെങ്കില്‍ കാര്യം അപകടത്തിലേക്കാന് നീങ്ങുന്നത്‌ എന്ന്.പക്ഷേ അവസാനം സമ്പവിച്ചത് എന്താണ് .വികസിത രാജ്യങ്ങള്‍ ഒരു ഭാകത്തും വികസ്വര രാജ്യങ്ങള്‍ മറ്റൊരു ചേരിയിലുമായി നിന്ന് പരസ്പരം കുറ്റപ്പെടുത്തുന്ന കാഴ്ചയാണ് നാം കണ്ടത്...ഓരോ രാജ്യങ്ങളും അവരവരുടെ ന്യായങ്ങള്‍ പറഞ്ഞ് കുട്ടികളെപ്പോലെ വാശി പിടിക്കുകയായിരുന്നുവെന്നു ഒരു രാഷ്ട്രത്തലവന്‍ പറഞ്ഞത് ഓര്‍ക്കുക....എന്നാല്‍ ആഗോള താപനത്തെ ചെറുക്കാനുള്ള ഒരു നല്ല വഴി എനിക്ക് മനസ്സിലാക്കുവാനായിട്ടുണ്ട്..ആഗോള താപനം പിടിച്ചാല്‍ കിട്ടാത്ത വിതം കൂടിക്കൂടിവന്ന് ലോകം തകരാന്‍ പോവുമ്പോള്‍ എന്‍റെ ഈ തിയറി ലോകം അന്ഗീകരിക്കുവാനുള്ള സാദ്ധ്യത വിദൂരമല്ല.

Thursday, December 31, 2009

ഗവേഷണം..12..[ഒരു സംഖ്യ]

ഞാന്‍ താഴെ ഒരു സംഖ്യ എഴുതീട്ടുണ്ട്‌.നിങ്ങള്‍ ഗണിതവുമായി ഏറെക്കുറെ അറിയാവുന്ന വ്യക്തിയാണെങ്കില്‍ ഞാന്‍ എഴുതിയ സംഖ്യ എങ്ങനെയായിരിക്കും അത് ഉത്ഭവിച്ചത്‌ എന്ന് അറിയാന്‍ ശ്രമിച്ചു നോക്കൂ..സംഖ്യ ഇതാണ്‌.3552 ഈ സംഖ്യയെ പറ്റി ഒമ്പതിലതികം കാര്യങ്ങള്‍ എനിക്ക് പറയാനുണ്ട്.ഒമ്പതിലതികം കാര്യങ്ങള്‍ എന്ന് പറയാന്‍ കാരണം 10 കാര്യം ഇപ്പോള്‍ തന്നെ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.ഇനിയും ശ്രമിച്ചാല്‍ കൂടുതല്‍ മനസ്സിലാക്കാം എന്നത് കൊണ്ടാണത്.ഇങ്ങനെ ഒരു സംഖ്യയെ പറ്റി ഞാന്‍ മുന്നെ എവിടെയെങ്കിലും കാണുകയോ കേള്‍ക്കുകയോ പഠിക്കുകയോ ചെയ്തതല്ല.സ്വയം മെനെഞ്ഞെടുത്തതാണ്.എന്നല്ല ഞാനാവട്ടെ ഗണിതത്തില്‍ വലിയ അറിവുള്ള ആളുമല്ല.ഞാന്‍ ഈ കണ്ടെത്തിയത് ഒരു വലിയ കാര്യമാണ് എന്നും എനിക്ക് തോന്നുന്നില്ല.ഇത് ഇതില്‍ നല്‍കിയത് തന്നെ ഒരു പക്ഷേ ഗണിത തല്പരര്‍ക്ക് ഇതേ പറ്റി എന്തെങ്കിലുമൊക്കെ വിശദീകരനമുണ്ടാവും എന്ന് കരുതിയത്‌ കൊണ്ടാണ്.

Wednesday, December 23, 2009

ഗവേഷണം..11..[പ്രേതം]

മരിച്ച് പോയ ഒരു മനുഷ്യന്‍റെ രൂപം പ്രേതമായി വിഹരിക്കുമോ.ഉണ്ട് എന്ന് തീര്‍ത്ത്‌ പറയാനാവില്ല.അതേ സമയം തന്നെ ഇല്ല എന്നും തീര്‍ത്ത്‌ പറയാനാവാത്ത ഒരു പ്രതിഭാസമാനത്.എന്നാല്‍ ആ പ്രതിഭാസത്തിന് ഒരു ഭയപ്പെടുത്തുന്ന രൂപം നല്‍കിയത്[സിനിമയിലും നാടകത്തിലും കഥയിലും മറ്റും]ഭയപ്പെടുത്താനാവാം. 200വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരാള്‍ പ്രേതത്തിന്നു ഒരു ഗാന്തവലയവുമായി ബന്തപ്പെടുത്തിക്കൊണ്ടുള്ള ഒരു വിശദീകരണം നല്‍കിയതായി കാണുന്നുണ്ട്..അദ്ദേഹത്തിന്‍റെ നിഗമനം മുഴുവന്‍ ശരിയാണെന്നോ തെറ്റാണെന്നോ എന്നൊന്നും ഞാന്‍ പറയുന്നില്ല.എന്നാല്‍ പ്രേതവുമായി ബന്തപ്പെട്ടു എനിക്ക് ലഭിച്ച ചില സംപവങ്ങളെ ഞാന്‍ വിശകലനം ചെയ്തപ്പോള്‍ ഒരു രസാവഹമായ കാര്യം എനിക്ക് മനസ്സിലാക്കാനായിട്ടുണ്ട്.നേരത്തെ പറഞ്ഞ മാഗനട്ട് പവറുമായി ഞാന്‍ കണ്ടെത്തിയ കാര്യത്തിന്നു നേരിട്ട് ബന്തമൊന്നും കാണുന്നില്ല.ഞാന്‍ മനസ്സിലാക്കിയ കാര്യവും മുഴുവനും ശരിയാണെന്നോ തെറ്റാണെന്നോ എന്നും ഞാന്‍ പറയുന്നില്ല.

Monday, December 14, 2009

ഗവേഷണം..10..[ഊരവേദന]

എനിക്ക് രണ്ടുമൂന്നു വര്ഷം മുമ്പ് ഊരവേദന അല്ലെങ്കില്‍ നടുവേദന എന്ന അസുഖമുണ്ടായിരുന്നു..ചില ചികിത്സകളെല്ലാം ചെയ്തുനോക്കിയെങ്കിലും വേദന അതേ പടി...പൊതുവില്‍ ചില ചികിത്സാ സം ഹിതകളെ പറ്റിയെല്ലാം ഏകദേശം ഒരു ധാരണയുള്ള ഞാന്‍ സ്വമേധയാ ഒരു വിചിത്ര ചികിത്സ ചെയ്ത് നോക്കി..അത്ഭുതകരമെന്ന് പറയട്ടെ.അതിന് ശേഷം ഇന്ന് വരേ ആ അസുഖം എന്നെ അലട്ടീട്ടില്ല.സത്ത്യത്തില്‍ ഞാനത് മറന്നു പോയിരുന്നു.ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നു.ഒരു പക്ഷേ ലോകത്തിലുള്ള ഊരവേധനക്കാര്‍ അന്ന് ഞാന്‍ ചെയ്ത ചികിത്സ ചെയ്യുകയാണെങ്കില്‍ എന്റേത് സുഖമായത് പോലെ അവരുടേതും സുഖമായിക്കൂടെ എന്ന്...ഏതായാലും ഇത് വായിക്കുന്നവരില്‍ ആര്‍ക്കെങ്കിലും ഊരവേതനയുന്ടെങ്കില്‍ ദയവായി ഇപ്പോള്‍ എന്നോട് ക്ഷമിക്കുക..കാരണം ഇത് ഒരു ശാസ്ത്രീയ വിഷയമായതിനാല്‍ വൈദ്യശാസ്ത്രക്ഞ്ഞന്മാരുടെ ഒരു പാനെലിനു മുമ്പിലേ ഇപ്പോള്‍ ഇത് വെളിപ്പെടുത്താന്‍ നിര്‍വ്വാഹമുള്ളൂ...ഈ ബ്ലോഗിലെ older പോസ്റ്റിലുള്ള എന്റെ ഒമ്പതാമത്തെ പോസ്റ്റ് [ഗവേഷണം.9.ലോകാവസാനം] എട്ടാമത്തെ പോസ്റ്റ് [ഗവേഷണം.8.ജനിതക കൃഷി]എന്നീ പോസ്റ്റുകള്‍ വായിക്കാത്തവര്‍ വായിക്കുക..കാരണം ഈ ബ്ലോഗ് സൈബര്‍ ജാലകത്തില്‍ വന്നിരുന്നുവെങ്കിലും ചിന്തയില്‍ നല്‍കിയത് ഇപ്പോള്‍ മാത്രമാണ്.]

Friday, November 27, 2009

ഗവേഷണം..9..[ലോകാവസാനം ]

2012 ലോകാവസാനം എന്ന ചിത്രം ഞാന്‍ കണ്ടു.ലോകാവസാനത്തിന്റെ രംഗം ചിത്രീകരിക്കാന്‍ വേണ്ടി അതില്‍ കൊടുത്തിരിക്കുന്ന ചില സീന്‍ കണ്ടപ്പോള്‍ ദുഖിച്ചു പോയി.കാരണം പ്രകൃതിയെ വളരെയേറെ ദ്രോഹിച്ചു കൊണ്ടായിരിക്കും ആ സിനിമ നിര്‍മ്മിച്ചത് എന്നത് തന്നെ..ഓര്‍ക്കുക..ഇത് പോലോത്ത ചിത്രീകരണം തന്നെ ലോകാവസാനത്തിലേക്ക് നയിച്ചേക്കാം...2012il ലോകത്ത് എന്തെങ്കിലും സമ്പവിക്കാം എന്ന ചിലരുടെ വിശ്വാസം ഞാന്‍ ആദ്യം തള്ളിക്കളഞ്ഞിരുന്നു.എന്നാല്‍ ഇപ്പോള്‍ ആ വിശ്വാസത്തില്‍ കാര്യമുണ്ടെന്ന് ഞാനും കരുതുന്നു....കാരണം എന്‍റെ ആറാമത്തെ പോസ്റ്റ്[ഭൂമി നില വിളിക്കുന്നു ]എന്ന പോസ്റ്റ് വായിച്ചു നോക്കൂ..അതിനും പുറമെയാണ് ആഗോള താപനം എന്ന ഭീമാകാരിയുടെ വരവ്.എല്ലാത്തിനും കാരണം മനുഷ്യന്‍ തന്നെ.....

Friday, November 13, 2009

ഗവേഷണം.8.[ജനിതക കൃഷി]

ജനിതക പച്ചക്കറിയുടെ വ്യാപനം വളരെ ആപല്‍ക്കാരമായി മാറിയേക്കാം.കാരണം ഭൂമിയിലുള്ള ഓരോ നാച്ചുറല്‍ വസ്തുക്കളിലും സമാനത എന്നൊന്നുണ്ട്.ജനിതക കൃഷിയിലാവട്ടെ അതിന്റെ dna യില്‍ തന്നെ മാറ്റം വരുത്തിയതിനാല്‍ ഈ സമാനത നില നിര്‍ത്താന്‍ അതിനാവില്ല.മനുഷ്യന്‍റെ ജനിതക കോഡിനെ വരേ അത് സ്വാധീനിചേക്കാം....ഫ്രാന്‍സ്‌ എന്ന രാജ്യം ജനിതക കൃഷിയെ ഭയന്നിട്ട് ഇന്ത്യയിലെ പച്ചക്കറികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായി പറയപ്പെടുന്നു.ഇന്ത്യയില്‍ ഏതെങ്കിലും ഒരു സ്ഥലത്ത് കൃഷി ചെയ്‌താല്‍ പോലും അത് കുളവാഴ എന്ന ചെടി പോലെ പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍ നാടാകെ വ്യാപിച്ചേക്കാം..[മറ്റു രാഷ്ട്രങ്ങളുടെ പരീക്ഷണ ശാലയാക്കാന്‍ ഇന്ത്യയെയും പ്രത്യേകിച്ച് കേരളത്തെയും അനുവദിക്കാതിരിക്കുക.]ഒരു കൂട്ടര്‍ ഭൂമിയെ തന്നെ തകിടം മറിച്ചേക്കാവുന്ന ചില പ്രവര്‍ത്തനവുമായി മുന്നോട്ട് പോവുമ്പോള്‍ മറ്റൊരു കൂട്ടര്‍ ഭൂമിയുടെ സമാനത തെറ്റിക്കുന്ന ഈ വിത പ്രവര്‍ത്തിയുമായി മുന്നോട്ട് പോവുന്നു..പിന്നെയോ...നാം ശ്വസിക്കുന്ന വായു ഓരോ ദിവസവും മലീമാസമായിക്കൊന്ടെയിരിക്കുന്നു.കാരണമെന്താനെന്നോ...റോഡിലെക്കൊന്നു ഇറങ്ങി നോക്കൂ..റോഡിന്‍റെ മറുവശത്തേക്ക് പോവാനുള്ള പാട്..ഇതു ന്യൂയോര്‍ക്ക് സിറ്റിയാണോ എന്ന് തോന്നിപ്പോവും വാഹനപ്പെരുപ്പം കണ്ടാല്‍.......